ചൊവ്വള്ളൂർ ശാഖയിൽ ഗുരുദേവ ദർശന പഠനക്ലാസും പഠനോപകരണ വിതരണവും

Monday 25 May 2026 12:30 AM IST
ചൊവ്വള്ളൂർ ശാഖയിൽ സംഘടിപ്പിച്ച ഗുരുദേവ ദർശന പഠനക്ലാസ് യൂണിയൻ സെക്രട്ടറി അഡ്വ. എൻ. രവീന്ദ്രൻ നയിക്കുന്നു.

കൊട്ടാരക്കര: എസ്.എൻ.ഡി.പി. യോഗം കൊട്ടാരക്കര യൂണിയനിൽപ്പെട്ട 2629-ാം നമ്പർ ചൊവ്വള്ളൂർ ശാഖയിൽ ഗുരുദേവ ദർശന പഠനക്ലാസും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എൻ. രവീന്ദ്രൻ പഠനക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് എൻ. ദിവാകരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.കെ.ജി മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ ആർ. വരദരാജൻ നിർവ്വഹിച്ചു. ചടങ്ങിൽ ശാഖാ ഭാരവാഹികളായ മോഹനൻ, വിശ്വംഭരൻ, സുന്ദരേശൻ, സജിത്ത്, സജി എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി എൻ. രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പകുമാരി നന്ദിയും പറഞ്ഞു.