ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് എം പവർ കിഡ്സ് അവാർഡ് വിതരണം

Monday 25 May 2026 12:22 AM IST
ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് നേതൃത്വത്തിൽ നടന്ന എം പവർ കിഡ്സ് അവാർഡ് വിതരണവും പൊതുസമ്മേളനവും പഠനോപകരണ വിതരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റ് നേതൃത്വത്തിൽ നടന്ന എം പവർ കിഡ്സ് അവാർഡ് വിതരണവും പൊതുസമ്മേളനവും പഠനോപകരണ വിതരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് എം പവർ കിഡ്സ് അവാർഡുകൾ വിതരണം ചെയ്തു. ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി സെക്രട്ടറി ബി.എസ് വിനോദ്, കേരള ബാർകൗൺസിൽ അംഗം അഡ്വ.എൻ. അനിൽകുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഉല്ലാസ് കോവൂർ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ , മെഹർഖാൻ ചേന്നല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.