സി.പി. ആശാൻ ഗ്രന്ഥശാലയിൽ വായനക്കളരി
Thursday 14 May 2026 12:31 AM IST
കരുനാഗപ്പള്ളി: സി പി. ആശാൻ ഗ്രന്ഥശാലയിൽ ബാലവേദി കുട്ടികൾക്കായി വായന കളരിയുടെ ഭാഗമായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. വർണ്ണപ്പറവകൾ എന്ന പേരിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി അജ്മൽ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ആർ.കെ. ദീപ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എം. സുരേഷ് കുമാർ, നഗരസഭ കൗൺസിലർ ജി. സുനിൽകുമാർ, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. വിജയൻപിള്ള, മഹേശ്വർ, അമൽ തുടങ്ങിയവർ സംസാരിച്ചു.