മാമ്പഴക്കാലം അവധിക്കാല ക്യാമ്പ്

Friday 01 May 2026 12:15 AM IST

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സബർമതി ഗ്രന്ഥശാലയുമായി സഹകരിച്ച് നടപ്പാക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ ആരംഭി​ച്ചു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ മുഖ്യാതിഥിയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എസ്. സിംലാൽ, പരിസ്ഥിതി പ്രവർത്തകൻ ജി. മഞ്ജുക്കുട്ടൻ, കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ കിഴക്കടത്ത്, ബിന്ദു വേണുഗോപാൽ എന്നിവർ സംസാരി​ച്ചു. ഇന്ന് ലഹരിവിരുദ്ധ നാട്ടുകൂട്ടവും ചരിത്ര പഠന യാത്രയും നടക്കും. ക്യാമ്പ് നാളെ സമാപിക്കും.