മാർഷൽ ആർട്സ് ഫെസ്റ്റ് 14 മുതൽ 19 വരെ
Wednesday 13 May 2026 12:10 AM IST
കാഞ്ഞങ്ങാട്: ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന മാർഷൽ ആർട്ട്‌സ് ഫെസ്റ്റ് 14 മുതൽ 19 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14നു രാവിലെ 9.30നു നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യും. 14, 15 തീയതികളിൽ കരാട്ടെ മത്സരം, 16നു വുഷു, കളരിപ്പയറ്റ് മത്സരങ്ങൾ, 17ന് ആം റസ്ലിംഗ്, ജൂഡോ, ബോക്സിംഗ് മത്സരങ്ങൾ, 18, 19 തീയതികളിൽ തൈക്കോണ്ടോ മത്സരങ്ങൾ. 1500ലധികം കായിക താരങ്ങൾ പങ്കെടുക്കും. സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി.വി രമേശൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സിക്രട്ടറി എം. അച്യുതൻ, പ്രസിഡന്റ് പ്രദീഷ് മീത്തൽ, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.കെ രാജശേഖരൻ സംബന്ധിച്ചു.