നിധിക സോനു മിസ് ക്വീൻ കേരള

Monday 25 May 2026 3:11 AM IST

കൊ​ച്ചി​:​ ​മി​സ് ​ക്വീ​ൻ​ ​കേ​ര​ള​ ​സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ​ ​നി​ധി​ക​ ​സോ​നു​ ​അ​ഗ​സ്റ്റി​ൻ​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി.​ ​ഇ​ഷ​ ​ഹ​രീ​ഷ് ​ഫ​സ്റ്റ് ​റ​ണ്ണ​റ​പ്പാ​യും​ ​സാ​യ് ​പൂ​ജ​ ​സെ​ക്ക​ൻ​ഡ് ​റ​ണ്ണ​റ​പ്പാ​യും​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​പെ​ഗാ​സ​സ് ​ഗ്ലോ​ബ​ലാ​ണ് ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​വി​ജ​യി​ ​ദു​ർ​ഗാ​ ​സു​രേ​ന്ദ്ര​നും​ ​സാ​ജ് ​ഗ്രൂ​പ്പ് ​ഒ​ഫ് ​ഹോ​ട്ട​ൽ​സി​ന്റെ​ ​സി.​എം.​ഡി​യും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​സാ​ജ​ൻ​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​വി​ജ​യി​യെ​ ​സു​വ​ർ​ണ​കി​രീ​ടം​ ​അ​ണി​യി​ച്ചു.​ ​പ​റ​ക്കാ​ട്ട് ​ജൂ​വ​ൽ​സ് ​എം.​ഡി​ ​പ്രീ​തി​ ​പ​റ​ക്കാ​ട്ടും​ ​പെ​ഗാ​സ​സ് ​ഗ്ലോ​ബ​ൽ​ ​എം.​ഡി​ ​ജെ​ബി​ത​ ​അ​ജി​തും​ ​ഫ​സ്റ്റ് ​റ​ണ്ണ​റ​പ്പി​നെ​യും,​ ​വൈ​ബ് ​മൂ​ന്നാ​ർ​ ​ചെ​യ​ർ​മാ​ൻ​ ​ജോ​ളി​ ​ആ​ന്റ​ണി​യും​ ​പെ​ഗാ​സ​സ് ​ചെ​യ​ർ​മാ​ൻ​ ​അ​ജി​ത് ​ര​വി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​സെ​ക്ക​ൻ​ഡ് ​റ​ണ്ണ​റ​പ്പി​നെ​യും​ ​കി​രീ​ട​മ​ണി​യി​ച്ചു.​ ​