തിരഞ്ഞെടുപ്പ് പൊതുയോഗം
കൊച്ചി: കുഡുംബി മഹിളാ സേവാസംഘം സംസ്ഥാന തിരഞ്ഞെടുപ്പ് പൊതുയോഗം ടോണി ചമ്മിണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ടി.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുഡുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ, ജനറൽ സെക്രട്ടറി ടി.എസ്. ശരത്കുമാർ, ട്രഷറർ ഇ.എൽ. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.ആർ. ജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി അജിത ഗണേശൻ (പ്രസിഡന്റ്), അജിത ശിവരാമൻ (വൈസ് പ്രസിഡന്റ്), ഉഷ ഗണേശൻ (ജനറൽ സെക്രട്ടറി ), ലിഷ ജയപ്രസാദ് (ജോ സെക്രട്ടറി ), ടി.വി. രാജസുലോചന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.