മുകേഷ് ജെയ്‌നിനും കരുണാകരൻ നമ്പ്യാർക്കും ആദരവ്
Sunday 24 May 2026 4:55 PM IST
പള്ളുരുത്തി: ശ്രീഗുരുവായൂരപ്പൻ ഭക്തജനസമിതി ജില്ലാകമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. കൊത്തലംഗോ ആശ്രമത്തിലെ ചടങ്ങ് ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തമ്പി സുബ്രഹ്മണ്യം അദ്ധ്യക്ഷനായി. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരജേതാവ് മുകേഷ് ജെയ്നിനെയും ഭാഗവത പാരായണം നടത്തുന്ന കരുണാകരൻ നമ്പ്യാരെയും ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. അന്തേവാസികൾക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.
കൗൺസിലർ അശ്വതി ജോഷി, ഭാരവാഹികളായ പി.എസ്. ബാബുറാം, അഡ്വ. കെ.പി. ശ്യാം, അഡ്വ. വിപിൻ, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, എം.പി. ശിവദത്തൻ, അഭിലാഷ് തോപ്പിൽ, അഡ്വ. ഹാരിസ്, കെ.ആർ. മോഹനൻ, ഷൈൻ പള്ളുരുത്തി, അഭിലാഷ് തോപ്പിൽ, കെ.ആർ. ചന്ദ്രൻ, രാജി രാജൻ, സി.എസ്. ശ്രീമോൻ എന്നിവർ സംസാരിച്ചു.