ചുനക്കര മേഖലാസർഗോത്സവം
Monday 25 May 2026 2:49 AM IST
ചാരുംമൂട്: എസ്.എൻ.ഡി.പിയോഗം ചാരുംമൂട് യൂണിയൻ ചുനക്കര മേഖലാസർഗോത്സവം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ടി. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയർപേഴ്സൺ രേഖ സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിഷ്ണു, വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ അർച്ചന പ്രദീപ്, ചുനക്കര മേഖലാ ചെയർപേഴ്സൺ ശ്രീദേവി, രവീന്ദ്രൻ, രഞ്ജിത്ത്, രവി, ചന്ദ്രനന്ദൻ, മനോജ്, രാജേഷ്, രമ്യ, സ്മിത എന്നിവർ സംസാരിച്ചു. വിവിധ ശാഖ യോഗങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായവർ മേഖലാതല മത്സരങ്ങളിൽ പങ്കെടുത്തു.