കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും
മാന്നാർ: എസ്.എസ്.എൽ.സി, പ്ലസ് ടു പഠനശേഷം ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കുമായി മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടന്നു. മാന്നാർ മുസ്ലിം ജമാഅത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹാജി. പി.എ ഷാജഹാൻ അദ്ധ്യക്ഷനായി. ജമാഅത്ത് ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മായിൽ സ്വാഗതം പറഞ്ഞു. കൗൺസിൽ സെക്രട്ടറി കെ.എ.അബ്ദുൽ അസീസ്, ജമാഅത്ത് വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ്, ജോ.സെക്രട്ടറി ബഷീർ പാലക്കീഴിൽ, ട്രഷറർ ഒ.ജെ നൗഷാദ്, കമ്മിറ്റിയംഗങ്ങളായ പി.എ.സലിം മണപ്പുറത്ത്, പി.എം മുഹമ്മദ് ഷാജഹാൻ, പി.എ.അബ്ദുൽ സലാം, ജുനൈദ് സേട്ട്, ഹാഷിം നാഥൻ പറമ്പിൽ, ഒ.എച്ച് അക്ബർ എന്നിവർ സംസാരിച്ചു. കരിയർ ഡെവലപ്‌മെന്റ് മെന്ററും മോട്ടിവേഷണൽ സ്പീക്കറുമായ ഷാഹുൽ കെ.പഴുന്നാന ക്ലാസിന് നേതൃത്വം നൽകി.