സ്മൃതി യാത്രയ്ക്ക് വരവേൽപ്പ് 

Monday 25 May 2026 7:29 AM IST

ആലപ്പുഴ: ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ മഹാത്മാഗാന്ധി എത്തിച്ചേർന്ന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ ഗാന്ധി സ്മൃതി യാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയർമാൻ അഡ്വ.സി.കെ ഷാജി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട്,​ ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് രാജേഷ്, കെ.ബി.യശോധരൻ, സി.എ.ജയശ്രീ,എസ്.ലതാകുമാരി,പി.എൽ.തുളസി, വി.എ.ഷെരീഫ്,എസ് ഓമനക്കുട്ടൻ,പ്രകാശ് കൃഷ്ണലയം,സീനത്ത്.എ തുടങ്ങിയവർ സംസാരിച്ചു.