സോളിഡാരിറ്റി സ്ഥാപകദിനം
Wednesday 13 May 2026 9:52 PM IST
ആലപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സ്ഥാപകദിനം ''യുവതയുടെ അഭിമാനസാക്ഷ്യത്തിന് 23 വർഷങ്ങൾ' എന്ന തലക്കെട്ടിൽ പതാകദിനമായി ആചരിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ പതാക ഉയർത്തുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. അമ്പലപ്പുഴ വളഞ്ഞവഴിയിൽ ജില്ലാ പ്രസിഡന്റ് യാസിർ തുണ്ടിലും ചേർത്തലയിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ ജബ്ബാറും നീർക്കുന്നം ,കായംകുളം, ഹരിപ്പാട് ,കാക്കാഴം എന്നിവിടങ്ങളിൽ ജില്ലാ സെക്രട്ടറിമാരായ ജാബിർ ജനൂബി, ഹബീബ് റഹ്മാൻ, ഡോ. അസ്ഹർ പി.കെ, സിയാദ് ലബ്ബ എന്നിവരും വിവിധ ഏരിയ കേന്ദ്രങ്ങളിൽ ഏരിയ പ്രസിഡന്റുമാരും പതാക ഉയർത്തി.