മേയ് 28ലെ സി.യു.ഇ.ടി മാറ്റിവച്ചു, പുതിയ തീയതി പിന്നീട്
Tuesday 26 May 2026 12:53 AM IST
ന്യൂഡൽഹി: മേയ് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സി.യു.ഇ.ടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) മാറ്റിവച്ചു. 28ന് കേരളം അടക്കം സംസ്ഥാനങ്ങളിൽ ബക്രീദ് ആഘോഷിക്കുന്ന സാഹചര്യത്തിലാണ് പ്രവേശന പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് എൻ.ടി.എ അറിയിച്ചു.
കേരള സർവകലാശാലയും 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ.