എ ഫോർ ആക്ഷൻ; കാട്ടാളന് എ സർട്ടിഫിക്കറ്റ്
ആനക്കൊമ്പ് വേട്ടയുമായി ഞെട്ടിക്കാൻ എത്തുന്ന കാട്ടാളൻ എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. എ ഫോർ ആക്ഷൻ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം മേയ് 28ന് റിലീസ് ചെയ്യും. സ്റ്രൈലിഷ് ലുക്കിൽ കട്ടത്താടിയുമായി തുളച്ചു കയറുന്ന നോട്ടവുമായി ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തറങ്ങി. ആന്റണി വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും നിർണായക വേഷത്തിൽ എത്തുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി , ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം ഉണ്ണി ആർ. :ഛായാഗ്രഹണം രെണദിവെ, അഡിഷണൽ ഡി.ഒ.പി: ചന്ദ്രു സെൽവരാജ്, സുദീപ് ഇളമൺ, ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസ് . പി.ആർ.ഒ: ആതിര ദിൽജിത്ത്.