എപ്പോഴും എന്നപോലെ ജോർജ് കുട്ടി രക്ഷപ്പെടുമോ ?

Thursday 21 May 2026 6:43 AM IST

പ്രീ സെയിൽ 25 കോടി

യുകെയിലും അയർലണ്ടിലും വിതരണം ആർഎഫ് ടി ഫിലിംസ്

ഇന്ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യുടെ പ്രീ സെയിൽ 25 കോടിയിൽ എത്തി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം റിലീസ് ദിവസത്തിൽ 40 കോടിക്ക് മേൽ ഗ്രോസ് വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസാകുന്ന ചിത്രത്തിന് വൻ വരവേൽപ്പ് നല്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.അതേസമയം

. യുകെയിലും അയർലണ്ടിലും മാത്രം 285ലധികം സെന്ററുകളിൽ ചിത്രം എത്തിച്ച് വിതരണക്കാരായ ആർഎഫ് ടി ഫിലിംസ് റെക്കോർഡ് കുറിക്കുന്നു. കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം വ്യാപിപ്പിക്കുമെന്ന് ആർഎഫ് ടി ഫിലിംസ് സ്ഥാപകൻ റൊണാൾഡ് തോണ്ടിക്കൽ വ്യക്തമാക്കി. ഇതിനകം നാല്പത്തിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റു . ഷാരൂഖ് ഖാന്റെയും വിജയിയുടെയും റിലീസ് റെക്കോർഡുകളാണ് തിരുത്തികുറിക്കുന്നത്. മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ്, മുരളി ഗോപി, കെ.ബി. ഗണേഷ് കുമാർ, ഇർഷാദ് അലി, ശാന്തി മായാദേവി, വീണ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരും ദൃശ്യം 3ൽ അണിനിരക്കുന്നുണ്ട്. പി.ആർ.ഒ : പി. ശിവപ്രസാദ്