കിരീടം റീ റിലീസിന്

Thursday 21 May 2026 6:41 AM IST

മോ​ഹ​ൻ​ലാ​ൽ​ ​-​ ​സി​ബി​ ​മ​ല​യി​ൽ​ ​-​ ​ലോ​ഹി​ത​ദാ​സ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ ​കി​രീ​ടം​ 37​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഫോ​ർ​കെ​ ​ദൃ​ശ്യ​ഭം​ഗി​യി​ൽ​ ​റീ​ ​റി​ലീ​സി​ന്.​ ​ മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ​ആ​ശം​സ​ ​നേ​ർ​ന്ന് ​ഔ​ദ്യോ​ഗി​ക​ ​പോ​സ്റ്റ​ർ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി​ .​ ​ ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​സെ​വ​ൻ​ ​ആ​ർ​ട്സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ലി​മി​റ്റ​ഡ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​ കൃ​പാ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ​ൻ.​കൃ​ഷ്ണ​കു​മാ​റും​ ​(​കി​രീ​ടം​ ​ഉ​ണ്ണി​)​ ​ദി​നേ​ശ് ​പ​ണി​ക്ക​രും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മി​ച്ച​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​ന​ട​നെ​ ​അ​തു​വ​രെ​ ​കാ​ണാ​ത്ത​ ​ത​ല​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തി​യ​ ​ചി​ത്രം​ ​ആ​ണ് ​കീ​രീ​ടം. ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​ക്ലാ​സി​ക് ​വീ​ണ്ടും​ ​സ്ക്രീ​നി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​ഞ്ഞ​ ​തി​ല​ക​ൻ,​ ​മാ​മു​ക്കോ​യ,​ ​ഒ​ടു​വി​ൽ​ ​ഉ​ണ്ണി​ക്കൃഷ്ണ​ൻ,​ ​മു​ര​ളി,​ ​കൊ​ച്ചി​ൻ‍​ ​ഹ​നീ​ഫ,​ ​തി​ക്കു​റി​ശ്ശി,​ ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ,​ ​ഫി​ലോ​മി​ന,​ ​ശ്രീ​നാ​ഥ്,​ ​മോ​ഹ​ൻ​രാ​ജ് ​(​കീ​രി​ക്കാ​ട​ൻ​ ​ജോ​സ്),​ ​ജോ​ണി,​ ​ക​ന​ക​ല​ത​ ​തു​ട​ങ്ങി​യ​വ​രെ​ ​ഒരിക്കൽ കൂ​ടി​ ​കാ​ണാ​ൻ​ ​സാ​ധി​ക്കു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​വും,​ ​ഒ​പ്പം​ ​മ​ന​സി​ൽ​ ​നോ​വും​ ​സ​മ്മാ​നി​ക്കും​ .​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ർ,​ ​ജ​ഗ​ദീ​ഷ്,​ ​പാ​ർ​വ​തി,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​ഉ​ഷ,​ ​യ​ദു​ ​കൃ​ഷ്ണ​ൻ,​ ​കൊ​ല്ലം​ ​തു​ള​സി,​ ​പൂ​ജ​പ്പു​ര​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ​ ​എ​സ്.​ ​കു​മാ​റി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​കൈ​ത​പ്ര​ത്തി​ന്റെ​ ​ഗാ​ന​ങ്ങ​ളും​ ​ജോ​ൺ​സ​ണി​ന്റെ​ ​സം​ഗീ​ത​വും​ ​മി​ക​വേ​കി.​ ​ഹൈ​സി​ൻ​ ​ഗ്ലോ​ബ​ൽ​ ​വെ​ഞ്ചേ​ഴ്സ് ​ആ​ണ് ​വി​ത​ര​ണം.​ ​ഫോ​ർ​ ​കെ​ ​റീ​മാ​സ്റ്റ​റി​ങ്:​ ​ഹൈ​ ​സ്റ്റു​ഡി​യോ​സ്,​ ​പി.​ആ​ർ.​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ്