നിർമ്മാണം വേഫെറർ ഫിലിംസ്, ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ

Thursday 21 May 2026 6:39 AM IST

ആഗസ്റ്റിൽ ചിത്രീകരണം

ഓ​ണ​ത്തി​ന്‌​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ ​ഐം​ ​ആം​ ​ഗെ​യി​മി​ന് ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ത​മി​ഴി​ൽ​ .​ ദു​ൽ​ഖ​റി​ന്റെ​ 42​-ാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​അ​റ്റ്ലിയു​ടെ​ ​സ​ഹ​ ​സം​വി​ധാ​യ​ക​നാ​യ​ ​കാ​ർ​ത്തി​കേ​യ​ൻ​ ​വേ​ല​പ്പ​ൻ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സൂ​ര​റൈ​ ​പോ​ട്ര്,​ ​ഡ്യൂ​ഡ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​നാ​യ​ ​നി​ഖേ​ത് ​ബൊ​മ്മി​യാ​ണ്.​ ​ജ​വാ​ന്റെ​ ​ചി​ത്ര​ ​സം​യോ​ജ​നം​ ​നി​ർ​വ​ഹി​ച്ച​ ​റൂ​ബ​നാ​ണ് ​എ​ഡി​റ്റ​ർ.​ലോ​കയി​ലെ​ ​ആ​ക്ഷ​ൻ​ ​സീ​ക്വ​ൻ​സു​ക​ളൊ​രു​ക്കി​യ​ ​യാ​നി​ക് ​ബെ​ൻ​ ​ആ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ . ​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​പു​തി​യ​ ​മ്യൂ​സി​ക്ക് ​സെ​ൻ​സേ​ഷ​നാ​യ​ ​സായ് അ​ഭ്യ​ങ്ക​റാ​ണ് ​സം​ഗീ​തം.​ ദു​ൽ​ഖ​റി​നൊ​പ്പം​ ​ വ​ൻ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ജൂ​ലാ​യ് 28​ ​ന് ​ദു​ൽ​ഖ​റി​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ആ​ഗ​സ്റ്റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​ കാ​ന്ത ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ്.​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ​കാ​ന്ത ​നി​ർ​മ്മി​ച്ച​ത്.​ ​അ​ന്യ​ ​ഭാ​ഷ​യി​ൽ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​നി​‌​ർ​മ്മി​ച്ച​ ​ആ​ദ്യ​ ​ചി​ത്രം​ ​ആ​ണ് ​കാ​ന്ത.​ ​കാ​ന്ത​യി​ലെ​ ​ദു​ൽ​ഖ​റി​ന്റെ​ ​പ്ര​ക​ട​നം​ ​വ​ൻ​ ​പ്ര​സം​സ​ ​നേ​ടി.​ ​ തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളാ​യ​ ​ആ​കാ​ശം​ ​ലോ​ ​ഒ​ക​ ​താ​ര,​ ​ക​ൽ​ക്കി​ 2​ ​എ​ന്നി​വ​യാ​ണ് ​അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ ​മ​റ്റ് ​ദു​ൽ​ഖ​ർ​ ​ചി​ത്ര​ങ്ങ​ൾ.​ ​അ​തേ​സ​മ​യം​ ​മ​ല​യാ​ള​ത്തി​ൽ​ ​പ്ര​വീ​ൺ​ ​ച​ന്ദ്ര​ൻ,​ ​ജി​ത്തു​ ​മാ​ധ​വ​ൻ​ ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ക​മ്മി​റ്ര് ​ചെ​യ്ത​ത്.​ ​പ്ര​വീ​ൺ​ ​ച​ന്ദ്ര​ന്റെ​ ​ചി​ത്രം​ ​ആ​യി​രി​ക്കും​ ​ആ​ദ്യം​ ​ആ​രം​ഭി​ക്കു​ക.​ ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്നു.