സ്റ്റാലിനെ സന്ദർശിച്ച് രജനികാന്ത്
Thursday 07 May 2026 1:05 AM IST
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് നടൻ രജനികാന്ത്. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്റ്റാലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് രജനികാന്ത് എത്തിയതെന്നാണ് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു.