ഫിലിപ്പീൻസിൽ കെട്ടിടം തകർന്ന് 23 പേർ കുടുങ്ങി

Monday 25 May 2026 7:47 AM IST

മനില : ഫിലിപ്പീൻസിൽ നിർമ്മാണത്തിലിരുന്ന ഒമ്പത് നില ഹോട്ടൽ കെട്ടിടം തകർന്നുവീണു. 23 നിർമ്മാണ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി. പമ്പാങ്ക പ്രവിശ്യയിലെ ഏഞ്ചലസ് നഗരത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. 24 പേരെ രക്ഷപെടുത്തി.

ശക്തമായ മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾ പതിച്ച് സമീപത്തെ ഒരു ചെറിയ ഹോട്ടലിനും നാശനഷ്ടമുണ്ടായി. ഒരു മലേഷ്യൻ പൗരന് പരിക്കേറ്റു. കെട്ടിടത്തിന്റെ ഘടനാപരമായ പിഴവുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.