കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

Tuesday 12 May 2026 12:37 AM IST

ചെന്നൈ: ടി.വി.കെയുടെ വനിതാ മന്ത്രി എസ്.കീർത്തനയ്ക്ക് ഇന്നലെ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല.തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ഹാജരാക്കാതിരുന്നതാണ് വിനയായത്. നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനാകും.അണ്ണാ ‌‌ഡി.എം.കെ അംഗം കെ.സി.കറുപ്പയ്യയ്ക്കും ഇതേ കാരണത്താൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാനായില്ല.