ഫാഷൻ ടെക്നോളജി പ്രവേശന പരീക്ഷ

Tuesday 12 May 2026 5:36 PM IST

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ബാച്ച്ലർ ഓഫ് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327.