SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 AM IST

ഇത് വെറും പ്രസാദമല്ല, ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാം; കഴിക്കുന്നവർ ആരോഗ്യവാന്മാരാകും

ritual

ഓരോ ദേവന്മാർക്കും പ്രത്യേക പൂജകൾ ചെയ്യാറുണ്ട്. പായസം, ഉണ്ണിയപ്പം തുടങ്ങിയവ ഭഗവാന് സമർപ്പിച്ച ശേഷം പ്രസാദമായി ഭക്തർക്ക് നൽകാറുണ്ട്. ഇതിൽ നിന്ന് വ്യത്യസ്‌തമായ ഒന്നാണ് ഗണപതി ഹോമത്തിന്റെ പ്രസാദം. കഴിക്കാൻ നല്ല സ്വാദാണെന്നത് മാത്രമല്ല, ഇത് കഴിച്ച് കഴിഞ്ഞാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്നു. ഈ പ്രസാദത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

ചുവന്ന അവിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. തലച്ചോറിന് വളരെ നല്ലതാണിത്. ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിയില്ല. അതിന് വൈറ്റമിൻ ഇ വേണം. ഇക്കാരണത്താലാണ് ഗണപതി ഹോമത്തിന്റെ പ്രസാദത്തിൽ ധാരാളം തേങ്ങ ചേർക്കുന്നത്. അതിനാൽത്തന്നെ ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളമായി കഴിക്കുന്നവരിൽ ബുദ്ധിശക്തി വർദ്ധിക്കും.

ഇത് കഴിക്കുന്നവരിൽ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ അസുഖങ്ങൾ വരില്ല. കാരണം ചുവന്ന അവിലിൽ ധാരാളം ഐപി 6 ഇനോസിറ്റൊൾ ഹെക്‌സാഫോസ്‌ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ക്യാൻസറും വരില്ല. ക്രോമിയം ഉള്ളതിനാൽ ഹോർമോൺ ബാലൻസ് ചെയ്യുന്നു. പ്രമേഹ സാദ്ധ്യതയും കുറയുന്നു. പ്രസാദത്തിലെ ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു. ബ്ലഡ് കൗണ്ട് ശരിയാക്കാനും സഹായിക്കുന്നു. എള്ളിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 6,9 എന്നിവയുമുണ്ട്. മലരിൽ ധാരാളം ഫൈബർ ഉണ്ട്. ഇവയെല്ലാം അടങ്ങിയട്ടുള്ളതിനാൽ ഗണപതി ഹോമത്തിന്റെ പ്രസാദത്തെ ഔഷധം എന്നുതന്നെ പറയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, TEMPLE, KERALA, GANAPATHI HOMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL