SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

ഡേവിഡ് ആറ്റൻബറോ നൂറാം വയസിലേക്ക്

pic

ലണ്ടൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് ഇതിഹാസം സർ ഡേവിഡ് ആറ്റൻബറോയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങി യു.കെ. മേയ് 8നാണ് പിറന്നാൾ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ആറ്റൻബറോയെ ആദരിക്കാൻ ബി.ബി.സി ലൈവ് പരിപാടി സംഘടിപ്പിക്കും. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പ്രത്യേക സൗജന്യ പ്രദർശനം ഒരുക്കും. എഴുത്തുകാരനും ജീവശാസ്ത്രജ്ഞനും ചരിത്രകാരനും കൂടിയായ അദ്ദേഹം അവതാരകനെന്ന നിലയിൽ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി. ടി.വി അവതാരകനായും ടി.വി നാച്ചുറലിസ്​റ്റ് ആയും 70 വർഷം തികച്ച് ഗിന്നസ് റെക്കാഡിലും ഇടംനേടി. 1926ൽ ഇംഗ്ലണ്ടിലെ ഐസൽവർത്തിൽ ജനിച്ച അദ്ദേഹം അന്തരിച്ച പ്രശസ്ത സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ സഹോദരനാണ്. 1953ൽ ബി.ബി.സിയുടെ 'ആനിമൽ ഡിസ്‌ഗൈസസ്" ഷോയിലാണ് ആറ്റൻബറോ അവതാരകനായി തുടക്കം കുറിച്ചത്. ബി.ബി.സി നാച്ചുറൽ ഹിസ്​റ്ററി യൂണി​റ്റുമായി ചേർന്ന് പ്രശസ്തമായ ലൈഫ് സീരീസിലെ ഒമ്പത് നാച്ചുറൽ ഹിസ്​റ്ററി ഡോക്യുമെന്ററികൾ തയാറാക്കി. എമ്മി, ബാഫ്റ്റ അടക്കം നിരവധി അംഗീകാരങ്ങൾ നേടി. 2019ൽ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360