SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

ടുഡെയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം അസാമിലും ബംഗാളിലും ബി.ജെ.പി

d

ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഇന്നലെ പുറത്തുവന്ന ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. ഈ ഏജൻസി അസാമിൽ ബി.ജെ.പിക്ക് തുടർ ഭരണവും പ്രവചിക്കുന്നു.

294 അംഗ ബംഗാൾ നിയമസഭയിൽ ബി.ജെ.പിക്ക് 181മുതൽ 203 വരെ സീറ്റുകളാണ് ഏജൻസി കണക്കാക്കുന്നത്. അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 89 മുതൽ 111 സീറ്റുകളിലൊതുങ്ങുമെന്നും പറയുന്നു. കോൺഗ്രസിനും സി.പി.എമ്മിനും സീറ്റുകളില്ല. ബംഗാളിൽ മുസ്ളിം വോട്ടുകളൊഴികെ ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണ് സർവേ ഫലം. ബംഗാളിൽ ബി.ജെ.പിക്ക് അനുകൂലമായി പ്രവചനം നടത്തുന്ന അഞ്ചാമത്തെ എക്‌സിറ്റ് പോൾ സർവേയാണിത്. രണ്ടെണ്ണം തൃണമൂലിന് അനുകൂലമായിരുന്നു.

126 അംഗ അസാം നിയമസഭയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് 93 മുതൽ 111 വരെ സീറ്റുകൾ ലഭിക്കും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 14നും 32നും ഇടയിൽ ഒതുങ്ങും. മുസ്ളിം ഒഴികെയുള്ള വിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണച്ചെന്നാണ് ഇവരുടെ കണ്ടെത്തൽ.

ബംഗാളിൽ

ബി.ജെ.പി

ഒ.ബി.സി ...61%

 പട്ടികജാതി ...67%

 പട്ടിക വർഗം... 53%

 മുസ്ളിം... 8%

തൃണമൂൽ

മുസ്ളിം... 71%

 ഒ.ബി.സി... 27%

പട്ടികജാതി... 22%

 പട്ടിക വർഗം... 40%

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360