SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 AM IST

പാക് പിന്തുണയോടെ സ്‌ഫോടനത്തിന് പദ്ധതിയിട്ടവർ അറസ്റ്റിൽ

x

ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട നാലു പേർ ലക്‌നൗവിൽ അറസ്റ്റിലായി. ലക്‌നൗ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) നടത്തിയ തിരച്ചിലിലാണ് മീററ്റ് സ്വദേശികളായ ഡേവിഡ് എന്ന സഖ്‌യുബ്, അർബാബ്, ഗൗതം ബുദ്ധ് നഗർ സ്വദേശികളായ വികാസ് ഗെഹ്‌ലാവത്, ലോകേഷ് എന്നിവരെ പിടികൂടിയത്. സംഘത്തലവനായ സഖ്‌യുബ് ബാർബറാണ്. ഇയാൾ പാകിസ്ഥാൻ ഭീകരുമായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നിരന്തരം ആശയവിനിയമം നടത്തിയിരുന്നതായി, ഉത്തർപ്രദേശിലെ ക്രമസമാധാനചുമതലയുള്ള ഡി.ജി.പി അമിതാഭ് യാഷ് അറിയിച്ചു. അർബാബും ഭീകരശൃംഖലയിലെ അംഗമാണ്. വികാസ് ഗെഹ്‌ലാവത്, ലോകേഷ് എന്നിവർക്ക് പണം വാഗ്ദാനം ചെയ്‌തു ഒപ്പംകൂട്ടിയതാണെന്നും ഡി.ജി.പി വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360