SignIn
Kerala Kaumudi Online
Monday, 25 May 2026 3.58 AM IST

സാറ മുല്ലാലി കാന്റർബറി ആർച്ച് ബിഷപ്പ്

pic

ലണ്ടൻ: ബ്രിട്ടണിൽ 106-ാമത്തെ കാന്റർബറി ആർച്ച് ബിഷപ്പായി സാറ മുല്ലാലി (63) സ്ഥാനാരോഹണം ചെയ്തു. 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത്. കാന്റർബറി കത്തീഡ്രലിൽ വച്ചാണ് ആഗോളതലത്തിൽ 8.5 കോടി വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ നേതാവായുള്ള സാറയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. മുൻ നഴ്സായ സാറ 2018 മുതൽ ലണ്ടൻ ബിഷപ്പിന്റെ പദവി വഹിക്കുകയായിരുന്നു. വനിതാ ബിഷപ്പുമാരെ എതിർക്കുന്ന കൺസർവേറ്റീവ് ആംഗ്ലിക്കൻ ഗ്രൂപ്പുകളുടെ എതിർപ്പ് മറികടന്ന് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സാറയെ ചർച്ച് ഒഫ് ഇംഗ്ലണ്ടിന്റെ പരമാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മുൻ ബിഷപ്പ് ജസ്റ്റിൻ വെൽബി സ്ഥാനം രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360