SignIn
Kerala Kaumudi Online
Monday, 25 May 2026 3.55 AM IST

മെറ്റ്കോൺ ടി.എം.ടിക്ക് 5-സ്റ്റാർ ഗ്രീൻ റേറ്റിംഗ്

metcon

കൊച്ചി: പരിസ്ഥിതി സൗഹൃദ ഉത്പ്പാദന രീതികൾക്ക് കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ പരമോന്നത ബഹുമതിയായ '5-സ്റ്റാർ ഗ്രീൻ റേറ്റിംഗ്' മെറ്റ്കോൺ ടി.എം.ടി
സ്വന്തമാക്കി. ഇതോടൊപ്പം കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഗ്രീൻ പാംസ് സുസ്ഥിര സംരംഭ അവാർഡും മെറ്റ്‌കോണിനെ തേടിയെത്തി. കേരളത്തിൽ ആദ്യമായി ഈ അവാർഡ് നേടുന്ന കമ്പനിയാണ് മെറ്റ്‌കോൺ. ഹരിത സാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കുന്നതിലും കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്നതിലും കമ്പനി കൈവരിച്ച മികവിനാണ് അംഗീകാരം. രാജ്യത്തെ

സ്റ്റീൽ മേഖലയിൽ പരിസ്ഥിതി സൗഹൃദ നിർമ്മാണത്തിന് പുതിയൊരു മാതൃക മെറ്റ്‌കോൺ സൃഷ്‌ടിച്ചെന്ന് മന്ത്രാലയം വിലയിരുത്തി.

ഗുണമേന്മ, നവീകരണം, പരിസ്ഥിതി ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന മെട്രോള സ്‌റ്റീൽസിന്റെ ബ്രാൻഡായ മെറ്റ്കോൺ നിർമ്മാണ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങളാണ് സൃഷ്‌ടിക്കുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ 5-സ്റ്റാർ റേറ്റിംഗും കെ.എം.എയുടെ പുരസ്‌കാരവും സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് കമ്പനി അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360