SignIn
Kerala Kaumudi Online
Monday, 25 May 2026 1.52 AM IST

പുതിയ ഉത്പന്നങ്ങളുമായി ട്രാവൻകൂർ സിമന്റ്സ്

travancore-cements

കളമശേരി: ട്രാവൻകൂർ സിമന്റ്സ് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു,

വൈവിദ്ധ്യവത്കരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 'വേമ്പനാട്' ടൈൽ അഡ്ഹസീവ്, 'വേമ്പനാട്' എൽ.. സി.3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങൾ വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കി.

ഇന്ത്യയിൽ ആദ്യമായി എൽ.സി3 വൈറ്റ് സിമന്റ് ഉത്പാദിപ്പിച്ചത് മലബാർ സിമന്റ്‌സാണ്. ഇതിന്റെ നിർമ്മാണത്തിൽ കാർബൺ ബഹിർഗമനം വളരെ കുറവാണ്.

കളമശേരിയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ( ഇൻഡസ്ട്രീസ്) എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ സണ്ണി തെക്കേടം, മാനേജിംഗ് ഡയറക്ടർ ജി. രാജശേഖരൻ പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ യോഹന്നാൻ ചാക്കോ, എ. അജിത് കുമാർ, ബി.പി.ടി എക്സിക്യുട്ടീവ് ചെയർമാൻ കെ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360