SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

വലിയ ഭൂരിപക്ഷം ഉത്തരവാദിത്വം വർദ്ധിപ്പിക്കും രാജൻ പല്ലൻ

pallan

തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല രാജൻ പല്ലൻ പറയുന്നു.
ജയിക്കുമെന്ന പ്രതീക്ഷ തുടക്കം മുതൽ ഉണ്ടായിരുന്നു. തൃശൂർ മണ്ഡലത്തിന്റെ എല്ലാ മുക്കും മൂലയും അറിയാം. കൗൺസിലർ എന്ന നിലയിലും മേയർ എന്ന നിലയിലും പതിറ്റാണ്ടുകളായി തൃശൂരിലെ ജനങ്ങൾക്ക് ഒപ്പമുണ്ട്. വലിയ ഭൂരിപക്ഷം ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്. എല്ലാവരുടെയും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകും. വിമർശനങ്ങളെ ഗൗരവത്തോടെ ഉൾകൊണ്ട് തിരുത്തി മുന്നോറും. തൃശൂരിന്റെ വികസനത്തിന് വേണ്ടി പുതിയ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കഴിഞ്ഞ പത്ത് വർഷമായി തൃശൂരിനെ അവഗണിക്കുകയായിരുന്നു. ഇത് മാറ്റിയെടുക്കുമെന്നും എന്നും ജനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും രാജൻ കൂട്ടിച്ചേർത്തു.

ഭാര്യ: മറിയാമ്മ, മക്കൾ:മെറിൻ, മെർലിൻ, മരുമക്കൾ:വിനോദ്,റാഫിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL