SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

മൂന്ന് കോടിയുടെ നാശനഷ്ടം

photo

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ 322 വീടുകൾക്ക് നാശനഷ്ടം. ഏകദേശം മൂന്ന് കോടിയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂവകുപ്പും, നഗരസഭ മരാമത്ത് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധന പൂർത്തിയായി. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ധനസഹായം വിതരണം ചെയ്യും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വിതരണം ചെയ്തു. മരണമടഞ്ഞവരുടെ പേരുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതിന് അനുസൃതമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചസഹായം ലഭ്യമാകും.

രണ്ട് സ്‌കൂളുകൾ , അങ്കണവാടി, ഫ്‌ളാറ്റ്, വായനശാല,വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും നാശനഷ്ടമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL