SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 AM IST

സദ്കർമ്മങ്ങളിലൂടെ നല്ല കുടുംബ ബന്ധം രൂപപ്പെടുത്താം

news-photo
ജ്ഞാനയജ്ഞ പ്രഭാഷണ പരമ്പര ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉത്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: സദ്കർമ്മങ്ങൾ ചെയ്യുകയും സദ്കർമ്മത്തോടെ ജീവിക്കുകയും ചെയ്താൽ നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാമെന്നും മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ എന്ന ചിന്ത മക്കളിൽ വളർത്തണമെന്നും വേദപണ്ഡിതനും കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യ എം.ആർ.രാജേഷ് പറഞ്ഞു. കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ദേവസ്വം ത്രയമ്പകം ആദ്ധ്യാത്മിക ഹാളിൽ ആരംഭിച്ച ജ്ഞാനയജ്ഞ പ്രഭാഷണ പരമ്പരയിൽ ഐശ്വര്യവും സമൃദ്ധിയും വേദങ്ങളിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനയജ്ഞത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ അഗ്‌നി പകർന്ന് നിർവഹിച്ചു. സ്വാമി ഹരി നാരായണൻ, മോഹൻദാസ് ചേലനാട് എന്നിവരും സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL