SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

സ്കൂൾ വിപണിയും മഴക്കാലവും ട്രെൻഡിംഗ് താരമായി കുടകൾ

തിരുവനന്തപുരം: സ്കൂൾവിപണി പിടിച്ചടക്കൊനൊരുങ്ങി വെറൈറ്റി കുടകൾ. പല നിറത്തിലും വിവിധ സ്റ്റൈലുകളുമുള്ള നിരവധി കുടകളാണ് വിപണിയിലെത്തുന്നത്. റെയിൻ കോട്ടുകൾ കിഴടക്കിയ വിപണി തിരിച്ചു പിടിക്കുകയാണ് വ്യാപാരികളുടെ ലക്ഷ്യം. സ്കൂൾവിപണി സജീവമായപ്പോൾത്തന്നെ വേനൽമഴയെത്തുകയും കുടവിപണിയും സജീവമാവുകയും ചെയ്തു. എല്ലാ വർഷവും വിപണിയിൽ ശ്രദ്ധയാകർഷിക്കുന്ന കുട്ടികളുടെ കുടകൾ തന്നെയാണ് ഈ വർഷവും വ്യാപാരസ്ഥാപനങ്ങളുടെ പരസ്യം.

ഡൊണാൾഡ് ഡക്ക്,പിക്കാച്ചു,ചോട്ടാ ബീം,നോബിദ,ടോം ആൻഡ് ജെറി എന്നിങ്ങനെ പോകുന്നു കുടകളിലെ കാർട്ടൂൺ കഥാപാത്രങ്ങൾ.മുതിർന്നവർക്കുള്ള കുടകളും ഒന്നിനൊന്ന് മെച്ചംതന്നെ. ലളിതമായ പ്രിന്റുകളിലും ആകർഷകമായ നിറങ്ങളിലുമുള്ള കുടകൾക്കും ആവശ്യക്കാർ ഏറെയാണ്.

150 മുതൽ 1500 വരെ

150 മുതൽ 1500 വരെയാണ് വില വരുന്നത്. ഇതിൽ ചെറിയ കുട്ടികളുടെയും മുതിർന്നവരുടെയും പ്രീമിയം കുടകൾക്ക് വില കൂടും. യാത്രകളിൽ ബാഗിൽ കൊണ്ടുപോകാൻ സാധിക്കുന്ന ത്രീ-ഫോൾഡ്,ഫൈവ് ഫോൾഡ് കുടകൾക്കാണ് മുതിർന്നവരിൽ ആവശ്യക്കാർ ഏറെ. ഇതിന് വിലയും കൂടുതലാണ്. കുട്ടികൾക്കും വേഗത്തിൽ തുറക്കാൻ കഴിയുന്ന തരത്തിൽ ഓട്ടോ മാറ്റിക് കുടകളുമുണ്ട്. കൂടാതെ കടുത്ത വേനലിന്റെ ചൂടിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനമുള്ള കുടകൾക്കാണ് പ്രിയം.

മഴക്കോട്ടിനും ആവശ്യക്കാർ

ആകർഷകമായ കുടകൾ വിപണിയിൽ ട്രെൻഡാകുന്നുണ്ടെങ്കിലും മഴക്കോട്ടുകളും ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുന്നുണ്ട്. കനം കുറഞ്ഞതും കൂടിയതുമായി ധരിക്കാൻ എളുപ്പത്തിലുള്ള സോഫ്റ്റ് മെറ്റീരിയലിലുള്ള റൈൻ കോട്ടുകൾ ഇന്ന് വിപണിയിൽ ഹീറോ തന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL