നെയ്യാറ്റിൻകര: പെരുമ്പഴുതൂർ-കളത്തുവിള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ മെറ്റൽ കൊണ്ടിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ടാർ ചെയ്തിട്ടില്ല. ഒന്നര കിലോ മീറ്ററോളം ദൈർഘ്യമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ടാറിന്റെ വില ഉയർന്നതോടെ നിർമ്മാണ പ്രവർത്തനം കരാറുകാരൻ നിറുത്തിവച്ചതാണെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുമാണ് നിർമ്മാണ പ്രവർത്തനം നടത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
