SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

നെടുമങ്ങാട് ഓട്ടം : ദേവിമാരുടെ എഴുന്നള്ളത്ത് ഇന്ന്

photo

നെടുമങ്ങാട് :പ്രസിദ്ധമായ നെടുമങ്ങാട് അമ്മൻകൊട - കുത്തിയോട്ടം ഇന്ന് നഗരമദ്ധ്യത്തെ നാല് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കും.രാത്രി എട്ടരയോടെ മുത്തുമാരിയമ്മൻ,മേലാങ്കോട് ദേവീ ക്ഷേത്രങ്ങളിൽ നിന്ന് അമ്മദൈവങ്ങൾ കോയിക്കൽ മഹാദേവർ ക്ഷേത്രത്തിലേക്ക് പുറത്തെഴുന്നള്ളും.മുത്താരമ്മൻ ക്ഷേത്രത്തിലെ എഴുന്നള്ളത്ത് 9.30നാണ്. ചമയഘോഷയാത്രകൾ കോയിക്കൽ മഹാദേവ സന്നിധിയിൽ സംഗമിച്ച് ഉപചാരം ചൊല്ലി കുത്തിയോട്ടക്കാർക്കൊപ്പം തിരികെ അതത് ക്ഷേത്രങ്ങളിൽ പ്രവേശിക്കും.താലപ്പൊലി,പൂമാല നേർച്ചക്കാരും വാദ്യമേള സംഘങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.പരമ്പരാഗത ആചാരാനുഷ്ടാങ്ങളോടെ നടക്കുന്ന പ്രദക്ഷിണം കാണാൻ ആയിരക്കണക്കിന് ഭക്തർ ഒഴുകിയെത്തും. ഉച്ചകഴിഞ്ഞ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു.കെ.എസ്.ആർ.ടി.സി വിവിധ പ്രദേശങ്ങളിൽ നിന്ന് സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തി.നെടുമങ്ങാട് നഗരസഭ പരിധിയിൽ ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മേലാംകോട് ദേവീ ക്ഷേത്രം

രാവിലെ 7.30ന് നെയ്യാണ്ടിമേളം,8ന് ചെണ്ടമേളം, 9.30ന് പെ‌ാങ്കാല, വൈകിട്ട് 4.30ന് ഉരുൾ, 6ന് വിൽപ്പാട്ട്, 7.30ന് സംഗീത സദസ്സ്, 8.30ന് കുത്തിയോട്ടം, പൂമാല, 9ന് താലപ്പെ‌ാലി, 10ന് പൂത്തിരിമേളം, 10.30ന് കഥകളി, 3ന് പൂപ്പട, മഞ്ഞനീരാട്ട്.

മുത്തുമാരിയമ്മൻ ദേവസ്ഥാനം

ഉച്ചയ്ക്ക് 3ന് കരകം എഴുന്നള്ളത്ത്, 6ന് ഉരുൾ, 7ന് ചപ്രം പുറത്തെഴുന്നള്ളിപ്പുകൾ, നൃത്തവിസ്മയം, 8ന് വിൽപ്പാട്ട്, 8.30ന് ഓട്ടം, പൂമാല, താലപ്പൊലി,9ന് പുറത്തെഴുന്നളളിപ്പ്, 12ന് മെഗാ ഗാനമേള. 11ന് രാവിലെ 10ന് വിൽപ്പാട്ട്,10.30ന് നെയ്യാണ്ടിമേളം, 12ന് മഞ്ഞനീരാട്ട്.

മുത്താരമ്മൻ ക്ഷേത്രം

രാവിലെ 8ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, 2ന് കരകമെടുപ്പ്, 5.30ന് ഉരുൾ, 6ന് ഭജന, 9.30ന് കുത്തിയോട്ടം,പൂമാല, 11.30ന് നാടൻപാട്ട്, 4ന് മുത്തെടുപ്പ്.11ന് വൈകിട്ട് 5ന് അമ്മൻകഥ വിൽപ്പാട്ട്, 8ന് വീരനാട്യം, 10ന് കാക്കാരിശ്ശി നാടകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL