SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

ആറന്മുളയുടെ സ്വന്തം അബിൻ

abin

പത്തനംതിട്ട : തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും എതിരാളികളെ നിഷ്ഭ്രമമാക്കുന്ന അബിൻ ആറന്മുളയുടെ മനസിലും ഇടംതേടി. എതിരാളി വീണാജോർജിനെ അടുത്തിരുത്തി അവരുടെ വീഴ്ചകളെ എണ്ണിപറഞ്ഞ് ഉത്തരംമുട്ടിച്ചത് മണ്ഡലത്തിൽ മാത്രമല്ല കേരളമാകെ ചർച്ചചെയ്യപ്പെട്ടു. സൗമ്യമായ പെരുമാറ്റവും ആരേയും ആകർഷിക്കുന്ന സംഭാഷണവും യുവത്വവും അബിൻ വർക്കിയെ പ്രവർത്തകർക്കിടയിൽ മാത്രമല്ല ജനങ്ങൾക്കിടയിലും സ്വീകാര്യനാക്കി. ഈ സ്വീകാര്യത 18,985 വോട്ടിന്റെ ഭൂരിപക്ഷമായി മാറി.

എറണാകുളം ഊരമന ഗ്രാമത്തിലെ കർഷകനായ കെ.വി.വർക്കിയുടെയും അല്ലി വർക്കിയുടെയും മകനാണ്. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും കെ.പി.സി.സി വക്താവുമാണ്.
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം ' ന്യായ് അഡ്വക്കേറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ് ' എന്ന അഭിഭാഷക ഓഫീസിന്റെ പാർട്ണറാണ്. ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടിയ അബിൻ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാർത്ഥിയാണ്. അഭിഭാഷകയായ ഗീതു പണ്ടാരക്കളമാണ് ഭാര്യ. രണ്ടു വയസുകാരി റിദ്ധി വർക്കി കോടിയാട്ടാണ് ഏക മകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL