SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

പിന്നോട്ട് എടുത്ത ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

1
ഒ.റ്റി.മത്തായി

മല്ലപ്പള്ളി : ഇറക്കത്തിൽ പിന്നോട്ടെടുക്കുന്നതിനിടയിൽ മറിഞ്ഞ ടിപ്പർ ലോറിക്കടിയിൽപെട്ട് ഡ്രൈവർ മരിച്ചു. റാന്നി ഉന്നക്കാവ് ഓനാവടക്കേതിൽ ഒ.റ്റി.മത്തായി (കുഞ്ഞുമോൻ - 58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് കൊറ്റനാട് അരുവിക്കലിന് സമീപമാണ് സംഭവം. ഉടമയുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ടി​പ്പർ ലോറി കഴുകിയശേഷം റോഡിലേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ടി​പ്പറി​ന്റെ അടിയിൽപ്പെട്ട കുഞ്ഞുമോനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തിയി​രുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വീട്ടുനൽകി. ഭാര്യ: കൊച്ചുമോൾ. മക്കൾ : ജിൻസൺ​, ജിൻസി. മരുമക്കൾ : ബിൻസി തോമസ്, റിജോ മാത്യു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL