
മുളക്കുഴ : മുളക്കുഴ രഞ്ജിനി വായനശാലയിൽ വായനകളരി ആരംഭിച്ചു. ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ, ചെങ്ങന്നൂർ സ്‌പെഷ്യൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സുരേഷ് കുമാർ.ആർ എന്നിവർ പങ്കെടുത്തു. ക്ലബ്ബ് സെക്രട്ടറി സോനു.എൻ.ആർ, ജോയിന്റ് സെക്രട്ടറി ഷെഫ്ന കുഞ്ഞുമോൻ, റ്റി.എ മോഹനനാചാരി, നീതു ശശിധരൻ എന്നിവർ സംസാരിച്ചു. പാവുക്കര കെ.യു.പി.എസ് പ്രധാന അദ്ധ്യാപിക സന്ധ്യ.കെ.പിള്ള ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
