SignIn
Kerala Kaumudi Online
Monday, 25 May 2026 3.52 AM IST

സുരക്ഷായോഗം വിജയ കൺവെൻഷൻ സെന്ററിൽ

yogam

തിരുവല്ല : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ പ്രത്യേകയോഗം ഇടിഞ്ഞില്ലം വിജയ കൺവെൻഷൻ സെന്ററിൽ നടന്നു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ മോദിയെ എം.സി റോഡിലൂടെ തിരുവല്ലയിൽ എത്തിക്കാനായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് എസ്.പി.ജിയുടെയും സംസ്ഥാന പൊലീസിന്റെയും നേതൃത്വത്തിൽ ഒരുക്കിയത്. ദക്ഷിണമേഖലാ ഐ.ജി.സ്പർജൻ കുമാർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാഥ്, എറണാകുളം മേഖല ഐ.ജി അരുൾ ആർ.ബി.കൃഷ്ണ, പത്തനംതിട്ട എസ്.പി ആർ.ആനന്ദ്, കോട്ടയം എസ്.പി എ.ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. ഡിവൈ.എസ്.പിമാർ, സി.ഐമാർ ഉൾപ്പെടെ മൂവായിരത്തോളം പൊലീസുകാർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL