
പത്തനംതിട്ട : സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമവും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല കിറ്റുകൾ വിതരണം ചെയ്തു. റോബിൻ പീറ്റർ , അംബിക വേണു, മീരാൻ വടക്കുപുറം, അലങ്കാർ അഷറഫ്, കെ.എം.രാജ, കെ.കെ.നവാസ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, സജി കോശി, വി.മുരളീധരൻ, ശശികുമാർ തുരുത്തിയിൽ, ടി.വി.മിത്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
