
പള്ളിക്കൽ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. പള്ളിക്കൽ മഹാത്മ ജനസേവന കേന്ദ്രത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഡോ.ബിന്ദു.കെ.കെ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് രാജി.ജെ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷ്മി വിനോജ് , എ.പ്രിഷീൽഡ, ജയലക്ഷ്മി.ടി, ചിന്നുവിജയൻ , ധന്യ അനീഷ്, ഷിബി സജി, ജയശ്രീ പ്രശാന്ത്, ഹരിത സുജിത്, രഞ്ജു വിമൽ, ശ്യാമ, ബിന്ദുജ, രധു ബൈജു, ബിന്ദു രാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
