SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

15 തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

bee-
തേനീച്ചയുടെ കുത്തേറ്റ തൊഴിലാളികൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോന്നി : പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ ഡിവിഷനിൽ 15 തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. റബർ തോട്ടത്തിൽ അടിക്കാട് തെളിക്കുന്നതിനിടെ കൂട്ടമായി പറന്നെത്തിയ പെരുംതേനീച്ചകൾ തൊഴിലാളികളെ കുത്തുകയായിരുന്നു. ഇന്നലെ രാവിലെ 10നാണ് സംഭവം. കുത്തേറ്റ തൊഴിലാളികളിൽ തേക്കുതോട് സ്വദേശി രാധിക, മേടപ്പാറ സ്വദേശി ബിന്ദു, ആട്ടച്ചാക്കൽ സ്വദേശി സുമ, തേക്കുതോട് സ്വദേശികളായ ലത, ഉഷ, തണ്ണിത്തോട് സ്വദേശി ബീന എന്നിവരെ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റിലെ പ്രധാന റോഡിൽ നിന്ന് അകലെയായിരുന്നു തൊഴിലാളികൾ പണിയെടുത്തിരുന്നത്. മൂന്നുവർഷം മുൻപ് എസ്റ്റേറ്റിലെ മേടപ്പാറ ഡിവിഷനിൽ പെരുംതേനീച്ചകളുടെ കുത്തേറ്റ് ഒരാൾ മരണപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL