SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

ഡി.ബിയിലെ വല്യേട്ടൻ, സകുടുംബം ഒറ്റഫ്രയിമിലെത്തി

family

തിരുവല്ല : 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോളേജ് പഠനം ആരംഭിച്ച അനൂപ്.എസ്.വി കലോത്സവത്തിന് എത്തി​യത് ഭാര്യയും രണ്ടുമക്കളുമായി​. സാമ്പത്തിക പരാധീനതമൂലം കോളേജ് പഠനം മുടങ്ങി​യതോടെ സിനിമാട്ടോഗ്രാഫിയി​ലൂടെ ജീവി​തമാർഗം കണ്ടെത്തുകയായി​രുന്നു. ഇപ്പോൾ പരുമല ദേവസ്വം ബോർഡ്‌ കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അനൂപ് 36 ാം വയസി​ൽ മൈമിലും നാടകത്തിലും ഫോട്ടോഗ്രാഫിയിലുമാണ് പങ്കെടുത്തത്. മൈമിന് എ ഗ്രേഡ് ലഭിച്ചു. കോളേജ് പഠനത്തിനൊപ്പം മെന്റലിസ്റ്റ് ആദിയുടെ ഫോട്ടോഗ്രാഫറുമാണ് അനൂപ്. മാന്നാർ വിശ്വവർശ്ശേരിക്കര തോട്ടനിലത്ത് ശിവൻകുട്ടിയുടെയും വത്സലയുടെയും മകനാണ്‌. ദീപദാസാണ് ഭാര്യ. ധ്യാൻ, ഇതൾ എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL