SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 AM IST

ചെസ് ഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന് 

chess
chess

ശ്രീകൃഷ്ണപുരം: പഞ്ചായത്തിനെ ചെസ് സാക്ഷര ഗ്രാമമാക്കുക എന്ന ലക്ഷ്യവുമായി ലഹരി മുക്ത പരിപാടികളുടെ കൂടി ഭാഗമായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ചെസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് മണ്ണമ്പറ്റ ഹെൽത്ത് സെന്ററിൽ കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി നിർവഹിക്കും. പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനാകും. വിദഗ്ദരായ പരിശീലകരുടെ നേതൃത്വത്തിൽ 10 നും18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് രണ്ടു മണിക്കൂർ നേരത്തെ ചെസ്സ് കളിയിലെ പ്രാഥമിക പരിശീലനമാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL