മെഡിക്കൽ ക്യാമ്പ് നടത്തി
Friday 15 May 2026 12:55 AM IST
മലപ്പുറം: ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹാജിമാർക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പും യുനാനി മെഡിക്കൽ ക്യാമ്പും ഹജ്ജ് യുനാനി കിറ്റ് വിതരണവും സംഘടിപ്പിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ഹജജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് അദ്ധ്യക്ഷനായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാമെഡിക്കൽ ഓഫിസർ ഡോ.അബ്ദുസ്സലാം സഹീർ, ക്യാമ്പ് കൺവീനർ ഡോ.വി.പി.അബ്ദുൽറഷീദ്, ജോയിൻ കൺവിനർ ഡോ.ഷബ്ന ബീഗം, ഡോക്ടർമാരായ യാസിറ, പി.എം.നഹ്ല, ഫാർമസിസ്റ്റുമാരായ മുജിബ് റഹ്മാൻ, ശില്പ, ജുമൈല, അറ്റന്റർമാരായ സുഹറാബി, സബിന പങ്കെടുത്തു.