SignIn
Kerala Kaumudi Online
Monday, 25 May 2026 2.56 AM IST

പാചകവാതക പ്രതി സന്ധി നൂറ് കണക്കിന് കടകൾ അടച്ചു പൂട്ടി

കാളികാവ്:പശ്ചിമേഷ്യൻ യുദ്ധം വാണിജ്യ മേഖലയെ സാരമായി ബാധിച്ചു. വാണിജ്യ സിലിണ്ടർ കിട്ടാത്തതിനാൽ നൂറ് കണക്കിന് പാതയോര ചായക്കടകളും ചെറുകിട ഹോട്ടലുകളും അടച്ചു പൂട്ടി. സ്വകാര്യ മേഖലയിൽ വാണിജ്യ സിലിണ്ടറുകൾ കിട്ടാൻ മൂന്നിരട്ടി വില വർദ്ധനയുണ്ട് .1800 രൂപയുടെ സിലിണ്ടറുകളുടെ വില 5000 രൂപയാണ്. പാചക വാതകത്തിന് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. സംസ്ഥാനത്ത് ഒട്ടനവധി പുതിയ അപേക്ഷകരുണ്ട്.

നിലവിൽ റീ ഫില്ലിംഗിന് ഗ്രാമ പ്രദേശങ്ങളിൽ 45 ദിവസവും നഗരങ്ങളിൽ 25 ദിവസവുമാക്കിയിട്ടുണ്ട്. പാചക വാതകത്തിന്റെ ലഭ്യതക്കുറവാണ് നിയന്ത്രണങ്ങൾക്ക് കാരണം. പി.എൻ.ജി കണക്ഷൻ ഉപയോഗിക്കുന്നവർ നിർബന്ധമായും എൽ.പി.ജി സിലിണ്ടറുകൾ സറണ്ടർ ചെയ്യണമെന്ന് പെട്രോളിയം മന്ത്രാലയം മാർച്ചിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇത് പ്രാവർത്തികമാവുമ്പോൾ മാത്രമേ നിലവിൽ പുതിയ കണക്ഷൻ നൽകാനാവൂ എന്നാണ് അറിയിപ്പ്.

ഇപ്പോൾ എൽ.പി.ജി ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്താൽ തന്നെ രണ്ടാഴ്ചയോളം കാത്തിരിക്കണം.

കൂടിയ വിലയ്ക്ക് ഗ്യാസുപയോഗിക്കുന്ന ഹോട്ടലുകളിൽ ചായ മുതൽ എല്ലാറ്റിനും വിലയും കൂട്ടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL