കോട്ടക്കൽ: ലോക മലേറിയ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ആരോഗ്യകേരളം മലപ്പുറം എന്നിവയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ് കോളേജ് ഓഫ് നഴ്സിംഗിൽ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖലി , ഡെപ്യൂട്ടി ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. സി.ഷുബിൻ, ജില്ലാ മലേറിയ ഓഫീസർ കെ.പ്രദീപ്, അൽമാസ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സുഹാസ് പോൾ , അൽമാസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. എം. രതി, പി. രാജൻ,സന്തോഷ് , ആതിര പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
