SignIn
Kerala Kaumudi Online
Monday, 25 May 2026 2.56 AM IST

കോട്ടയ്ക്കൽ സീനത്തിൽ ബ്രൈഡൽ ലോഞ്ച് ആരംഭിച്ചു

mpm
​കോ​ട്ട​യ്ക്ക​ൽ​ ​സീ​ന​ത്ത് ​സി​ൽ​ക്സ് ​ആ​ന്റ് ​സാ​രീ​സി​ൽ​ ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ ​ബ്രൈ​ഡ​ൽ​ ​ലോ​ഞ്ചി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കുന്നു.

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ സീനത്ത് സിൽക്സ് ആന്റ് സാരീസിൽ പെർഫെക്ട് മാച്ച് വെഡിംഗ് ഫെസ്റ്റിന്റെ ഭാഗമായി പ്രവർത്തനമാരംഭിച്ച ബ്രൈഡൽ ലോഞ്ചിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നൂതനമായ ഡിസൈനുകളും മോഡലുകളോടും കൂടിയ വിവാഹ വസ്ത്രശേഖരമാണ് ബ്രൈഡൽ ലോഞ്ചിൽ ഒരുക്കിയിട്ടുള്ളത്. ഒരേസമയം കൂടുതൽ വിവാഹപാർട്ടികൾക്ക് വ്യത്യസ്ത മോഡലുകൾ തിരഞ്ഞെടുക്കാനും അവ പർച്ചേസ് ചെയ്യാനും വിശാലമായ സൗകര്യമാണ് ഫ്‌ളോറിൽ ഒരുക്കിയിട്ടുള്ളത്. ലോഗോ പ്രകാശനം കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ കെ.കെ.നാസർ നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം,​ റോയൽ മുഹമ്മദ് അലി,​ ഉസ്മാൻകുട്ടി പറവക്കൽ,​ ഡോ.റഹ്മത്തുള്ള,​ അടാറ്റിൽ പോക്കർ ഹാജി,​ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, മുൻ ചെയർപേഴ്സൺ ഡോ.ഹനീഷ, വ്യാപാരി വ്യവസായി യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ്, ഡോ.റഹ്മത്തുള്ള, കബീർ മാസ്റ്റർ,​ മഠത്തിൽ രവി സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL