
ചങ്ങനാശേരി: എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ-ചാർജായി ചുമതലയേറ്റ ഗോപുരത്തിങ്കൽ എസ്. സുരേഷ് കുമാറിനെ പെരുന്ന കിഴക്ക് എൻ.എസ്.എസ് കരയോഗം നമ്പർ 257, എൻ.എസ്.എസ് വനിതാ സമാജം നമ്പർ 135 ഭാരവാഹികൾ ചേർന്ന് അനുമോദനം നൽകി. താലൂക്ക് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് ഉപേന്ദ്ര കുമാർ, സെക്രട്ടറി കെ.സുകുമാരൻ നായർ, ട്രഷറർ ആർ.ഹരീന്ദ്രനാഥ്, യൂണിയൻ വൈസ് പ്രസിഡന്റ് ഗീത, സെക്രട്ടറി പത്മകുമാരി, താലൂക്ക് യൂണിയൻ സെക്രട്ടറി രതീഷ് കുമാർ, അഡീഷണൽ സെക്രട്ടറി അഖിൽ വി.നായർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
