SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

സംസ്ഥാനപാതയിൽ എസ്.ആർ.വി കവലയ്ക്ക് സമീപം അപകടം

apakadam

ചിറക്കടവ്: പുനലൂർ പൊൻകുന്നം സംസ്ഥാനപാതയിൽ എസ്.ആർ.വി കവലയിലെ വളവിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. തെക്കേത്തുകവല ഭാഗത്ത് നിന്നെത്തിയ ബസ് ഗതാഗതക്രമീകരണ ഭാഗമായി ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ പൊൻകുന്നം ഭാഗത്ത് നിന്നെത്തിയ കാറുമായി ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ഇന്നലെ അപകടം സംഭവിച്ച ഭാഗം സ്ഥിരം അപകടമേഖലയാണ്.

സൂചനാബോർഡുകളില്ല

ഏതാനും ദിവസമായി ഗതാഗത ക്രമീകരണഭാഗമായി മണ്ണനാനിയിൽ നിന്ന് ചെറുവള്ളി, തെക്കേത്തുകവല വഴി എസ്.ആർ.വി.മൂങ്ങത്ര റോഡിലൂടെയാണ് ബസുകൾ പോകുന്നത്. എന്നാൽ എസ്.ആർ.വി.കവലയിലെ കൊടുംവളവിൽ ഇടറോഡിലേക്ക് വാഹനം തിരിച്ചുവിടുന്നതായോ, ഇവിടെ റോഡുള്ളതായോ വ്യക്തമായ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അതിനാൽ ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങൾ വേഗം കുറയ്ക്കാതെ കടന്നുവരും. ഇതാണ് അപകടസാധ്യത വർദ്ധിപ്പിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL