SignIn
Kerala Kaumudi Online
Monday, 25 May 2026 4.55 AM IST

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപാ പിഴയും 

jose
ജോസ്

കോട്ടയം: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപാ പിഴയും. പൂവരണി പുറത്തേൽ വീട്ടിൽ ജോസിനെയാണ് (കോനേൽ ജോസ്, 66) പാലാ അഡീഷ്ണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചത്. 2018 മേയ് രണ്ടിന് പൂവരണി പള്ളിക്ക് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. പൂവരണി സ്വദേശിയായ സ്‌കറിയാ ചാക്കോയെ ഇയാളോടുണ്ടായ വിരോധത്തെ തുടർന്ന് വാക്കത്തികൊണ്ട് പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാലാ സബ് ഇൻസ്‌പെക്ടറായിരുന്ന കെ.അഭിലാഷ് കുമാർ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന രാജൻ കെ.അരമനയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL